Friday, July 1, 2011

കൊലയാളി വാക്സിന്‍ ഇന്ത്യയിലേക്ക്‌ .....






      ശ്രീലങ്കപാക്കിസ്ഥാന്‍ഭൂട്ടാന്‍തുടങ്ങിയ രാജ്യങ്ങളിലെ അനവധി കുട്ടികളുടെ മരണത്തിനു കാരണമായ പെന്റാ വാലെന്റ് വാക്സിന്‍ ഇന്ത്യയില്‍ പ്രയോഗിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നീക്കം നടത്തുന്നു.ഈ വര്‍ഷം സെപ്തംബര്‍ ഒന്ന് മുതല്‍ കേരളത്തിലെയും തമിഴ് നാട്ടിലെയും കുട്ടികളിലാണ് ശരിയായ പഠനങ്ങള്‍ ഇല്ലാതെ മാരകമായ ഈ വാക്സിന്‍ പ്രയോഗിക്കാന്‍ പോകുന്നത്.ഈ ഫൈവ് ഇന്‍ വണ്‍ വാക്സിന്‍ കുട്ടികളില്‍ പ്രയോഗിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത് നാഷണല്‍ ടെക് നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂനൈസേഷന്‍ ആണ്.എന്നാല്‍ ഈ വാക്സിന്‍ ഫലപ്രദം അല്ലെന്നും മാരകമാണെന്നും ഇന്ത്യയിലെ പ്രമുഖ ആരോഗ്യ പ്രവര്‍ത്തകരും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദരും അഭിപ്രായപ്പെടുന്നു.ഇത് സംബന്ധിച്ച കേസ് കോടതിയില്‍ നില്‍ക്കുമ്പോഴാണ് തിരക്ക് പിടിച്ച് ഈ വാക്സിന്‍ രണ്ടു സംസ്ഥാനങ്ങളിലെ കുട്ടികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൊടുക്കുന്നത്.കേരളത്തിലെ മുഖ്യധാരാ വാര്‍ത്താ  മാധ്യമങ്ങള്‍ ഇത്  വരെ  ഈ  വാര്‍ത്തയോട്  പ്രതികരിച്ചിട്ടില്ല.ജൂണ്‍ ഒന്‍പതിന് ചെന്നൈയില്‍ നിന്നും പ്രസിദ്ദീകരിച്ച  ഹിന്ദു  പത്രത്തില്‍ ഇത് സംബന്ധിച്ച വാര്‍ത്ത‍ കൊടുത്തിട്ടുണ്ട്.മലയാള പത്രങ്ങളില്‍ മെട്രോ ദിനപത്രം മാത്രമാണ് ഈ വാര്‍ത്ത പ്രസിദ്ദീകരിച്ചത്.ഹിന്ദു പത്രത്തിന്റെ ലിങ്ക് ചുവടെ കൊടുക്കുന്നു.ഹിന്ദു പത്രത്തില്‍ വന്ന വാര്‍ത്തക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. 

      2010 ഓഗസ്റ്റ് 21 നു ലക്നൊവില്‍ 4 കുട്ടികള്‍ വാക്സിനേഷന്‍ മൂലം മരിച്ചിരുന്നു.ദേശീയ മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്ത  വാര്‍ത്തയെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ കുട്ടികള്‍ മരിച്ച കുടുംബത്തിനു 50000 രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.ഈ സംഭവത്തെ കുറിച്ച് അന്വോഷിക്കാന്‍ വിദഗ്ദ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘത്തെ സര്‍ക്കാര്‍ അയച്ചിരുന്നു.അന്ന് ആ വിദഗ്ദ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നത് ഡോ.പ്രൊ.ദേബാബര്‍ ബാനര്‍ജിഡോ.കെ ബി സക്സേനഡോ. ഗോപാല്‍ ദാബ്ടെഡോ ഋതു പ്രിയഡോ. ജേക്കബ് എം പുലിയേല്‍ എന്നിവരാണ്. ഇവരില്‍ ഡോ.കെ ബി സക്സേനഡോ. ജേക്കബ് എം പുലിയേല്‍ തുടങ്ങിയ പ്രമുഖരെല്ലാം തന്നെ പുതിയതായി കൊണ്ടുവരുന്ന പെന്റാ വാലെന്റ്റ് വാക്സിനെതിരെ ഡല്‍ഹി ഹൈ കോടതിയെ സമീപിച്ചവരാണ് എന്ന കാര്യം ശ്രദ്ദേയമാണ് ആയ സംഭവത്തില്‍ കുട്ടികള്‍ മരിച്ചത് പെന്റാ വാലെന്റ്റ് വാക്സിന്‍ പരീക്ഷിച്ചതിന്റെ  ഫലമായിട്ടാണ് എന്ന് ഒരു ആരോപണം ഉയര്‍ന്നിരുന്നു. ചില മാധ്യമങ്ങള്‍ അത്തരത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്യുകയും ചെയ്തിരുന്നു.കുട്ടികളുടെ മരണത്തിനു ഇടയാക്കിയ ആയംഭവത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയില്ല എന്ന് മാത്രമല്ല കുട്ടികള്‍ക്ക് കൊടുത്ത  വാക്സിന്‍ വ്യാജമാണോ അതോ ഉപയോഗിക്കുവാനുള്ള തീയതി കഴിഞ്ഞതാണോ അതുമല്ലെങ്കില്‍ വാക്സിനേഷന്‍ പ്രക്രിയയില്‍ വന്ന വീഴ്ചയാണോ എന്ന് അന്വോഷിക്കുമെന്ന് ആരോഗ്യമന്ത്രി ഗുലാം നബി ആസാദ് പത്രമാധ്യമാങ്ങളോട് പറഞ്ഞിരുന്നു. ഇത് വിരല്‍ ചൂണ്ടുന്നത് അങ്ങിനെയുള്ള ഗുരുതരമായ വീഴ്ച്ചകള്‍ സംഭവിക്കാന്‍ ഇടയുണ്ടെന്ന് തന്നെയാണ്.അത് സംബന്ധിച്ചു പത്രവാര്‍ത്തകളുടെ ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

എന്താണ്  പെന്റാ വാലെന്റ് ?
      
      പേര് സൂചിപ്പിക്കുന്നത് പോലെ അഞ്ച് അസുഖങ്ങളെ ചെറുക്കാനുള്ള അഞ്ചു വ്യത്യസ്ത വാക്സീനുകളുടെ സംയുക്ത രൂപമാണ്  പെന്റാ വാലെന്റ് വാക്സിന്‍. ഒരൊറ്റ ഇഞ്ചെക്ഷനില്‍ കൂടി അഞ്ചു അസുഖങ്ങളെ ചെറുക്കാം എന്നതാണ് ഇതിന്റെ മേന്മ. ഡിഫ്തീരിയപെര്‍ടുസ്സിസ്ടെറ്റനസ് (DPT), ഹെപറ്റൈറ്റിസ്  ബിഹീമോഫിലസ് ഇന്‍ഫ്ലുവന്‍സ ടൈപ്പ് ബി (HIB) എന്നിവയാണ് മേല്‍ പറഞ്ഞ അഞ്ച് രോഗങ്ങള്‍.ആറാഴ്ച്ചക്കും ഒരു വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മൂന്ന് ഡോസ് വാക്സിന്‍ നാലാഴ്ച്ചയുടെ ഇടവേളകളില്‍ ആണ് നല്‍കുന്നത്.ഈ ലിങ്കില്‍ പെന്റാ വാലെന്റ്റ് വാക്സിനെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ലഭ്യമാണ്.

എന്തുകൊണ്ട് ഇന്ത്യയില്‍ ?
     
      പെന്റാ വാലെന്റ് എന്ന ഈ വാക്സീന്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നതിനു നിരത്തുന്ന കാരണങ്ങളില്‍ പ്രധാനം ഇന്ത്യയില്‍ ഹെപ്പറ്റൈറ്റിസ് , ഹീമോഫിലസ് ഇന്‍ഫ്ലുവന്‍സ എന്നീ രോഗങ്ങള്‍ ഉണ്ട്‌ എന്നതാണ്. ഈ വാക്സിന്‍ പ്രയോഗിക്കുന്നത് വഴി ശിശു മരണ നിരക്ക് 5-7 ശതമാനമാക്കി കുറക്കാന്‍ കഴിയുമെന്നു കണക്കു കൂട്ടുന്നു. HIB രോഗാണു മൂലം ഉണ്ടാകുന്ന ബാക്ടീരിയല്‍ മേനിഞ്ചൈറ്റിസ് ബാധിച്ച ആളുകളില്‍ 20-30 ശതമാനം പേര്‍ മരണത്തിനു കീഴടങ്ങാറുണ്ട് എന്ന് കണക്കാക്കപെടുന്നു.ഇപ്പോള്‍ ഈ അസുഖങ്ങളെ ചെറുക്കുന്നത് പല വാകിനുകള്‍ ഉപയോഗിക്കുന്നത് വഴിയാണ്.ഡിഫ്തീരിയപെര്‍ടുസ്സിസ്ടെറ്റനസ് എന്നീ  അസുഖങ്ങളെ DPT വാക്സീന്‍ ഉപയോഗിച്ചും മറ്റസുഖങ്ങളായ ഹെപറ്റൈറ്റിസ്  ബിഹീമോഫിലസ് ഇന്‍ഫ്ലുവന്‍സ ടൈപ്പ് ബി എന്നിവയെ അതതു രോഗത്തിന്റെ വാക്സിനുകള്‍ ഉപയോഗിച്ചും ആണ് പ്രധിരോധിക്കുന്നത്. പെന്റാ വാലെന്‍ വാക്സിന്‍ ഉപയോഗിക്കുന്നതിന്റെ ഫലമായി ഇങ്ങനെ മൂന്ന് ഇഞ്ചെക്ഷനുകളായി നല്‍കുന്ന വാക്സിനേഷന്‍ ഒരൊറ്റ ഇഞ്ചെക്ഷന്‍ വഴി നല്‍കാം എന്നതാണ്. അതുവഴി വാക്സിനേഷന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വയലുകളുടെയും സൂചിസിറിഞ്ചുകളുടെയും എണ്ണത്തില്‍ വന്‍ കുറവുണ്ടാകും. ഇത് പ്ലാസ്റിക് മാലിന്യം കുറക്കാന്‍ സഹായിക്കും. അത് പോലെ തന്നെ ഒരൊറ്റ വാക്സിന്‍ ആയതുകൊണ്ട് പല വാക്സിനുകള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഗതാഗത ചിലവും വാകിനുകള്‍ സമാഹരിക്കുവാനുള്ള സ്ഥലവും വന്‍ തോതില്‍ ലാഭിക്കാന്‍ സാധിക്കും.എന്നാല്‍ ഇങ്ങനെ ഒരു വാക്സിന്‍ ഇന്ത്യ പോലുള്ള ഒരു വലിയ രാജ്യത്ത് ദശലക്ഷക്കണക്കിന്‌  കുട്ടികളില്‍ പ്രയോഗിക്കുമ്പോള്‍ വാക്സിനെഷനില്‍ ഇന്ത്യ കൈക്കൊള്ളുന്ന നയം കൂടി പരിഗണിക്കേണ്ടതുണ്ട്. 2010 ജൂലൈ 16 -31 ലെ ഡൌണ്‍ ടു എര്‍ത്ത് മാഗസിന്‍ പെന്റാ വാലെന്റ്റ് വാക്സിന്‍ ദേശീയ ഇമ്മ്യൂനൈസെഷന്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ശ്രമിക്കുന്നു എന്ന വാര്‍ത്ത പ്രസിദ്ദകരിച്ചിട്ടുണ്ട്. ഒപ്പം തന്നെ ലോകാരോഗ്യ സംഘടന പെന്റാ വാലെന്റ്റ് വാക്സിന്‍ മൂലം സംഭവിച്ച കുട്ടികളുടെ മരണത്തെ സംബന്ധിച്ച പഠനം ശരി യായി നടത്തിയില്ല എന്നതും വ്യക്തമാക്കുന്നതാണ് ഈ ഡൌണ്‍ ടു എര്‍ത്ത് ലേഖനം. പെന്റാവാലെന്റ്റ് വാക്സിന്‍ സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പ്രമുഖ മാധ്യമമായ തെഹല്‍ക്കയാണ് നമുക്ക് നല്‍കുന്നത്. വിശദ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

"ആരും ഒന്നും സൗജന്യമായി നല്‍കില്ല"

     ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളില്‍ ആണ്  പദ്ധതി ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്. പദ്ധതി നടപ്പിലാക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സംസ്ഥാനങ്ങള്‍ കേരളവും തമിഴ് നാടുമാണ്.സര്‍ക്കാര്‍ ചിലവില്‍ നടത്തുന്ന  പദ്ധതിയില്‍ കുട്ടികള്‍ക്ക് നല്‍കാനുള്ള വാക്സിനുകള്‍ നല്‍കുന്നത് ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്സീന്‍സ് ആന്‍ഡ് ഇമ്മ്യൂനൈസേഷന് (GAVI) ആണ്. വിവിധ വാക്സിന്‍ നിര്‍മാണ കമ്പനികളില്‍ നിന്ന് വക്സീനുകള്‍ സമാഹരിച്ചു UNICEF ആണ്  വാക്സിന്റെ വിതരണം ഉറപ്പ് വരുത്തുന്നത്. ഒരു പൊതു-സ്വകാര്യ സംരംഭം ആയി രണ്ടായിരത്തിലാണ് ഗവി ജനീവ ആസ്ഥാനമാക്കി സ്ഥാപിക്കപ്പെട്ടത്.ദരിദ്ര രാജ്യങ്ങളിലെ ആളുകള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ജീവന്‍ രക്ഷാ വാക്സിനുകള്‍ ലഭ്യമാക്കുക എന്നതാണ് വിവിധ യുണൈറ്റഡ് നേഷന്‍സ് ഏജന്‍സികള്‍വാക്സിന്‍ നിര്‍മാതാക്കള്‍വിവിധ സന്നദ്ധ സംഘനകള്‍ ചേര്‍ന്ന് രൂപീകരിച്ച GAVI യുടെ ലക്ഷ്യം. വാക്സീന്‍ നിര്‍മാണ കമ്പനികളില്‍ നിന്ന് ശേഖരിക്കുന്ന വാക്സിനുകള്‍ കുറഞ്ഞ വിലയ്ക്ക് ദരിദ്ര രാജ്യങ്ങളില്‍ എത്തിക്കുക എന്നതാണ് GAVI പ്രധാനമായും ചെയ്യുന്നത്. ഇതിനു പല സംഘടനകളില്‍ നിന്നും ധന സഹായം GAVI ക്ക് ലഭിക്കുന്നുണ്ട്. 

      ഇന്ത്യയില്‍ ഒരു വര്‍ഷം ഏകദേശം 27 ദശ ലക്ഷം കുട്ടികളാണ് ജനിക്കുന്നത്. ഒരു കുട്ടിക്ക് മൂന്ന് ഡോസ് പെന്റാ വാലെന്‍ന്റ് വാക്സിന്‍ ആണ് നല്‍കുന്നത്. അങ്ങിനെ നോക്കുകയാണെങ്കില്‍ 81 ദശലക്ഷം യൂനിറ്റ് വാക്സിന്‍ ആണ്  പദ്ധതി നടപ്പാക്കാന്‍ ഒരു വര്‍ഷം വേണ്ടി വരുന്നത് (ഓരോ വര്‍ഷവും കുട്ടികളുടെ എണ്ണം കൂടി വരുന്നതിനനുസരിച്ച് ഡോസുകളുടെ എന്നാവും കൂടും).ഒരു ഡോസ് പെന്റാ വാലെന്റ് വാക്സിന് 350-720 വിലയുണ്ട്. അങ്ങിനെ നോക്കുകയാണെങ്കില്‍ ചുരുങ്ങിയത് 2835 കോടി രൂപയാണ് ഓരോ വര്‍ഷവും  പദ്ധതിക്ക് വേണ്ടി വരിക. നിലവില്‍ ഒരു കുട്ടിക്ക് വാക്സിനേഷന്‍ നല്‍കുന്നതിനു 15 രൂപ മാത്രമാണ് ആകെ ചിലവ് വരുന്നത്. അങ്ങിനെ ഇരിക്കെയാണ് കോടിക്കണക്കിനു രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും വാക്സിനേഷന്റെ പേര് പറഞ്ഞു കൊള്ളയടിക്കപ്പെടുന്നത്. നിലവില്‍ ഇന്ത്യയിലെ 53 ശതമാനത്തോളം കുട്ടികള്‍ക്കാണ് വാക്സിനേഷന്‍ ലഭിക്കുന്നത്. ഇപ്പോഴുള്ള മുഴുവന്‍ കുട്ടികള്‍ക്ക് പോലും വാക്സിനേഷന്‍ കൊടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അധിക തുക ചിലവഴിച്ച് കുട്ടികളെ കൊലക്ക് കൊടുക്കുന്നത് ചില കുത്തക വാക്സിന്‍ നിര്‍മാതാക്കളെ സഹായിക്കാനാണ്.ഏഷ്യന്‍ രാജ്യങ്ങളെ ലക്ഷ്യമാക്കി നടത്തുന്ന വാക്സിന്‍ കച്ചവടത്തിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്നത് ഗ്ലാക്സോ സ്മിത്ത്ക്ലിന്‍ പോലുള്ള ബഹുരാഷ്ട്ര കുത്തകളാണ്. ആദ്യ ഘട്ടത്തില്‍ ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളില്‍  തികച്ചും സൗജന്യമായി കൊടുക്കുന്ന  വാക്സിന്‍ അടുത്ത ഘട്ടമാകുമ്പോള്‍ നാം വന്‍ വില കൊടുത്ത് വാങ്ങേണ്ടി വരും.ഇങ്ങനെ സൗജന്യമായി വാക്സിന്‍ നല്‍കുന്നത് തന്നെ കുട്ടികളില്‍  വാക്സിന്‍ പരീക്ഷിക്കാന്‍ ആണെന്ന്  രംഗത്തെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ഇതിനു മുന്‍പ് ഇത് പ്രയോഗിച്ച ശ്രീലങ്കപാക്കിസ്ഥാന്‍ഭൂട്ടാന്‍ എന്നീ രാജ്യങ്ങളില്‍  വാക്സിന്‍ കുട്ടികളുടെ മരണത്തിനു കാരണമായിട്ടുണ്ട് എന്ന് വ്യക്തമാണ്. എന്നാല്‍ അവിടെ നടന്ന മരണങ്ങളും  വാക്സിനും തമ്മില്‍ ബന്ധമില്ല എന്ന് സ്ഥാപിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.പക്ഷെ അവിടെ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന്  വാക്സിന്‍ പിന്‍വലിക്കാന്‍ സര്‍ക്കാരുകള്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ അന്താരാഷ്‌ട്ര സമ്മര്‍ദ്ധത്തെ തുടര്‍ന്ന്  വാക്സിന്‍ വീണ്ടും ഉപയോഗിക്കാന്‍ ശ്രീലങ്കയും പാക്കിസ്ഥാനും തയാറായെങ്കിലും ഭൂട്ടാന്‍ തങ്ങളുടെ നയത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ചെയ്തത്. അന്താരാഷ്‌ട്ര വിപണിയില്‍ ഡോസിന് 3.65 ഡോളര്‍ വിലയുള്ള പെന്റാ വാലെന്റ് വാക്സിന്‍ 0.23 ഡോളറിനാണ് ഭൂട്ടാന്‍ സര്‍ക്കാര്‍ GAVI യില്‍ നിന്നും വാങ്ങിയത്. എന്നാല്‍ ഇന്ത്യയില്‍ ഒരു പരീക്ഷണം നടത്താന്‍ വേണ്ടി വാക്സിന്‍ കമ്പനികള്‍  വാക്സിന്‍ സൗജന്യമായി തരുകയാണ്‌. ഇന്ത്യയിലെ കുട്ടികളിലെ പരീക്ഷണം നടത്താനുള്ള ഗിനി പന്നികളെ പോലെയാണ്  വാക്സിന്‍ കമ്പനികള്‍ കാണുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയവും മറ്റ് ഏജന്‍സികളും  നീക്കത്തിന് ഓശാന പാടുകയാണ്.സൗജന്യമായി നല്‍കുന്നു എന്നാല്‍ അത് ഒരു പരീക്ഷണം നടത്താനാണോ എന്ന് കൂടി സംശയിക്കേണ്ടതാണ്. എന്നാല്‍ നോട്ടുകെട്ടുകള്‍ വാരി എറിയുമ്പോള്‍ പലപ്പോഴും നാം ഇങ്ങനെയുള്ള നീക്കങ്ങളെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നു.  വാക്സിന്റെ പരീക്ഷണത്തെ കുറിച്ചും ഉപയോഗത്തെ കുറിച്ചും നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. ഒരു വ്യാജ ഭീതി ഉണ്ടാക്കി ഇന്ത്യയില്‍ വാക്സീന്‍ വ്യാപാരം നടത്താനുള്ള ഗ്ലാക്സോ സ്മിത്ത് ക്ലിന്‍ പോലുള്ള ബഹുരാഷ്ട്ര ഭീമന്മാര്‍ക്ക് കുട പിടിക്കുകയാണ് കേന്ദ്ര സര്‍ക്കാരും അനുബന്ധ ഏജന്‍സികളും. 

ശരിയായ പരീക്ഷണങ്ങള്‍ നടത്തിയിട്ടില്ല 
    ഒരു ബയോ മെഡിക്കല്‍ പരീക്ഷണം നടത്തുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ പെന്റാ വാലെന്റ് നിര്‍മ്മാതാക്കള്‍ നടത്തിയിട്ടുണ്ടോ എന്ന് ഒരു സര്‍ക്കാര്‍ ഏജന്‍സിയും അന്വോഷിച്ചിട്ടില്ല. ഉണ്ടെങ്കില്‍  കൊലയാളി വാക്സിന് ഇവിടെ അനുമതി കൊടുക്കില്ലായിരുന്നു. ഒരു മരുന്ന് മനുഷ്യനില്‍ പരീക്ഷിക്കണമെങ്കില്‍ പല പ്രോട്ടോകോളുകളും പാലിക്കേണ്ടതായിട്ടുണ്ട്. ഇതൊരു മരുന്നിന്റെയും ഫലവും ദൂഷ്യ ഫലവും മനസിലാക്കുന്നത് അത് ആദ്യം എലികളിലുംമുയലുകളിലുംപന്നികളിലുമൊക്കെ പരീക്ഷിച്ചാണ്. അതിനു ശേഷം ആണ് മനുഷ്യ വര്‍ഗത്തോട് അടുത്ത ജീവികളായ ചിമ്പാന്സികളിലും മറ്റും പരീക്ഷിക്കുന്നത്. എന്നിരുന്നാലും ഇവയില്‍ പരീക്ഷിച്ചു കഴിഞ്ഞാല്‍  മരുന്ന് മനുഷ്യ ശരീരത്തില്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന് കൃത്യമായി മനസിലാക്കാന്‍ പറ്റില്ല. അതിനു  മരുന്നു മനുഷ്യരില്‍ തന്നെ പരീക്ഷിക്കേണ്ടാതായിട്ടുണ്ട്. എന്നാല്‍ മനുഷ്യരില്‍ മരുന്ന് പരീക്ഷണം നടത്താന്‍ പല പ്രോട്ടോകോളുകളും പാലിക്കേണ്ടതുണ്ട്.ഒരു പുതിയ മരുന്ന് പരീക്ഷിക്കുന്നത് സ്വയം സന്നദ്ധനായി വരുന്ന ഒരു വ്യക്തി ആയിരിക്കണം.പണമോ മറ്റു പാരിതോഷികമോ പ്രതീക്ഷിച്ചാവരുത് ഒരു ഇങ്ങനെ വരേണ്ടത്. അത് പോലെ തന്നെ  സ്വയം സേവകനെ  മരുന്നിന്റെ ഗുണ/ദൂഷ്യ വശങ്ങളെകുറിച്ച്  വ്യക്തമായി ധരിപ്പിചിരിക്കണം.എന്നാല്‍ ഇവിടെ 'പരീക്ഷിക്കുന്ന പെന്റാ വാലെന്റ് എന്നാ വാക്സിന്‍ ഒരു വയസില്‍ താഴെ പ്രായമുള്ള കുട്ടികളില്‍ മാത്രം ഉപയോഗിക്കേണ്ട മരുന്നാണ്. അത് കൊണ്ട് തന്നെ ഒരു മുതിര്‍ന്ന വ്യക്തിയില്‍ പരീക്ഷിച്ച പെന്റാ വാലെന്റ് മരുന്ന് കുട്ടികളില്‍ എങ്ങിനെ പ്രവര്‍ത്തിക്കും എന്ന് കൃത്യമായി മനസിലാക്കാന്‍ പറ്റില്ല. സാധാരണഗതിയില്‍ പുതിയ മരുന്നുകള്‍ പരീക്ഷിക്കുന്നത് ജയില്‍ പുള്ളികളിലോപോലീസ് പട്ടാളം തുടങ്ങിയ സേനാ വിഭാഗത്തിലെ അംഗങ്ങളിലോ അല്ലെങ്കില്‍ അഭയാര്‍ഥികള്‍ഭിക്ഷക്കാര്‍തുടങ്ങിയവരിലോ ആണ്. ഇവിടെ പെന്റാ വാലെന്റ് എന്ന  വാക്സിന്‍ ഇന്ത്യയില്‍ പരീക്ഷിക്കുന്നത് കേരളത്തിലെയും തമിഴ് നാടിലെയും ഒരു വയസില്‍ താഴെ പ്രായമുള്ള കുട്ടികളിലാണ്. ഇത് ക്രൂരതയാണ് , കടുത്ത മനുഷ്യാവകാശ ലംഘനമാണ്.
ഭൂട്ടാനില്‍ നിന്നുള്ള പാഠം 

         ശ്രീലങ്ക പാക്കിസ്ഥാന്‍ ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിരവധി കുട്ടികളുടെ മരണത്തിനു കാരണമായ പെന്റാ വാലെന്റ് വാക്സിന്‍ ലോകാരോഗ്യ സംഘടന പോലുള്ള സംഘടനകളുടെ സമ്മര്‍ദ്ധത്തിനു വഴങ്ങി വീണ്ടും ഉപയോഗിക്കാന്‍ പല ദരിദ്ര രാജ്യങ്ങളും തീരുമാനിച്ചെങ്കിലും ഭൂട്ടാന്‍ ഇപ്പോഴും ഈ കൊലയാളി വാക്സിന്‍ വേണ്ട എന്ന് തീരുമാനിച്ചിരിക്കുകയാണ്. കുട്ടികളുടെ മരണം റിപ്പോര്‍ട ചെയ്തപ്പോള്‍ തന്നെ ആ വാര്‍ത്ത മൂടി വെക്കാന്‍ ഭൂട്ടാന്‍ സര്‍ക്കാരിന് വാക്സിന്‍ കമ്പനി നല്‍കിയത് അത്യന്താധുനീക സൌകര്യങ്ങളോട് കൂടിയ പന്ത്രണ്ട് ആമ്പുലന്‍സുകളാണ്,  ഉദ്യോഗസ്ഥന്മാര്‍ക്ക് കോടികള്‍ വേറെയും. അവിടെ ഈ വാക്സിന്‍ ചിലവാക്കാന്‍ വേണ്ടി ആരോഗ്യമന്ത്രിക്ക് കോടികള്‍ കൈക്കൂലി കൊടുത്തതും അവാര്‍ഡുകള്‍ നല്കിയതുമെല്ലാം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കുട്ടികളുടെ മരണം റിപ്പോര്‍ട്ട് ചെയ്തതോടു കൂടി ഭൂട്ടാന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ആദ്യമായി ചെയ്തത് ഈ കൊലയാളി വാക്സിന്‍ വേണ്ട എന്ന് വെക്കുകയായിരുന്നു.അതിനു ശേഷം ഈ വാക്സിന്‍ വിദഗ്ദ പരിശോധനക്കയച്ചു.പക്ഷെ നിര്‍ഭാഗ്യവശാല്‍ പരിശോധന ഫലം വെളിച്ചം കണ്ടിട്ടില്ല. 

ഇന്ത്യയും പെന്റാ വാലെന്റ് വാക്സിനും 

   ഇന്ത്യയില്‍ പെന്റാ വാലെന്റ് വാക്സിന്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. കൃത്യമായി നിര്‍വചിച്ചിട്ടില്ലാത്ത വാക്സിന്‍ നയമാണ് ഇന്ത്യക്കുള്ളത് . നിലവില്‍ ഒരു പുതിയ വാക്സിന്‍ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട പ്രമാണങ്ങളുടെ ആദ്യ രൂപരേഖ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. അത് പ്രകാരം ഒരു പുതിയ വാക്സിന്‍ രാജ്യത്തിന്റെ ദേശീയ വാക്സിന്‍ പദ്ധതിയുടെ ഭാഗമായി കൊണ്ട് വരണമെന്നുണ്ടെങ്കില്‍ അസുഖത്തിന്റെ തോത് വളരെ കൂടുതലായിരിക്കണം. അത് പോലെ തന്നെ വാക്സിന്‍ ഫലപ്രദമായിരിക്കണം. അത് പോലെതന്നെ സുരക്ഷിതവും ആയിരിക്കണം. പദ്ധതിയുടെ ആദ്യഘട്ടം പുറത്തു നിന്നുള്ള ധന സഹായത്തോടെ ആണെങ്കില്‍ പോലും വാക്സിന്‍ ന്യായമായ വിലയുള്ളതും രാജ്യത്തിന്റെ പൊതു ബജറ്റിനു താങ്ങാന്‍ ആവുന്നതും ആയിരിക്കണം. ഇതില്‍ ഒരു പ്രമാണം പോലും നിറവേറ്റാത്ത പെന്റാ വാലെന്റ് വാക്സിന്‍ വാക്സിന്‍ പദ്ധതിയുടെ ഭാഗമായി രണ്ടു സംസ്ഥാനങ്ങളില്‍ കുട്ടികള്‍ക്ക് കൊടുക്കുന്നു എന്ന് പറയുന്നത് തികച്ചും അന്യായമാണ്.ഈ പദ്ധതി ഇന്ത്യയിലെ കുട്ടികളുടെ നന്മക്കു വേണ്ടിയല്ലനേരെ മറിച്ച് ചില വാക്സിന്‍ കമ്പനികളുടെയും ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെയും സ്ഥാപിത താല്പര്യക്കാരുടെയും മാത്രം നന്മക്കാണ്.

        

         ലോകത്ത് പലയിടത്തും കുട്ടികളുടെ മരണത്തിനു കാരണമായ പെന്റാ വാലെന്റ് എന്ന ഈ വാക്സിന്‍ നമ്മുടെ കുട്ടികളില്‍ ഈ സെപ്തംബര്‍ ഒന്ന് മുതല്‍ പരീക്ഷിച്ചു തുടങ്ങും. നമ്മുടെ കുട്ടികളെ പരീക്ഷണത്തിനുള്ള ഗിനിപന്നികളാക്കി  അവരെ മരണത്തിനു വിട്ടു കൊടുക്കണോ ? 


4 comments:

  1. http://www.mathrubhumi.com/story.php?id=204576 ശ്രീലങ്ക, പാക്കിസ്ഥാന്‍, ഭൂട്ടാന്‍, തുടങ്ങിയ രാജ്യങ്ങളിലെ അനവധി കുട്ടികളുടെ മരണത്തിനു കാരണമായ പെന്റാ വാലെന്റ് വാക്സിന്‍ ഇന്ത്യയില്‍ പ്രയോഗിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നീക്കം നടത്തുന്നു.അത് സംബന്ധിച്ച വാര്‍ത്ത ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ ഉണ്ട് . നമ്മുടെ മുഖ്യധാരാ വാര്‍ത്താ മാധ്യമങ്ങള്‍ ശ്രദ്ധിക്കാതെ പോയ ഈ വാര്‍ത്ത ഇപ്പോഴെങ്കിലും ഒരു പത്രം ശ്രദ്ധിച്ചതില്‍ സന്തോഷം...... :)

    ReplyDelete
  2. http://www.mathrubhumi.com/online/malayalam/news/story/1096944/2011-08-08/kerala
    പെന്റാവലന്റ് പ്രതിരോധ മരുന്ന് പദ്ധതിയുമായി ആരോഗ്യ വകുപ്പ് മുന്നോട്ട്
    Posted on: 08 Aug 2011


    തിരുവനന്തപുരം: സര്‍ക്കാര്‍ ആസ്​പത്രികള്‍വഴി കുട്ടികള്‍ക്കുള്ള പ്രതിരോധമരുന്നായ പെന്റാവലന്റ് നല്‍കുന്ന പദ്ധതിയുമായി സംസ്ഥാന ആരോഗ്യ വകുപ്പ് മുന്നോട്ടു പോകും. ഇക്കാര്യത്തില്‍ ലോകാരോഗ്യ സംഘടയുടേയും കേന്ദ്രസര്‍ക്കാരിന്‍േറയും തീരുമാനം അനുസരിക്കുമെന്ന് ആരോഗ്യ വകുപ്പധികൃതര്‍ പറയുന്നു. അടുത്തമാസത്തോടെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും സര്‍ക്കാര്‍ ആസ്​പത്രികളില്‍ കുട്ടികള്‍ക്ക് പെന്റാവലന്റ് പ്രതിരോധ കുത്തിവെയ്പ് നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ലോകാരാഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരം പ്രതിരോധ കുത്തിവെയ്പ് പദ്ധതിക്കായുള്ള ദേശീയ സാങ്കേതിക ഉപദേശക സംഘമാണ് (എന്‍. ടി. എ. ജി. ഐ.) പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.

    ഡിഫ്തീരിയ, പെര്‍ട്ടസിസ്, ടെറ്റനസ് എന്നിവയ്ക്കുള്ള ഡി. പി. ടി. കുത്തിവെയ്പും ഹെപ്പറ്റൈറ്റിസ് ബി, ഹീമോഫിലസ് ഇന്‍ഫ്‌ളുവന്‍സ ബി ( ഹിബ്) എന്നിവയ്ക്കുള്ള മരുന്ന് ഒറ്റയടിക്ക് നല്‍കുന്നതാണ് പെന്റാവലന്റ് വാക്‌സിന്‍. സര്‍ക്കാര്‍ മേഖലയില്‍ രാജ്യത്ത് ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത മരുന്നാണിത്. സ്വകാര്യമേഖലയില്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അതിന്റെ തുടര്‍പഠനങ്ങള്‍ ഒന്നും ആരോഗ്യവകുപ്പിന്റെ പക്കല്‍ ഇല്ല. അതിനാല്‍ത്തന്നെ മരുന്ന് പരീക്ഷണാടിസ്ഥാനത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ ആസ്​പത്രികളില്‍ നടപ്പാക്കുന്നത് ഇതിനോടകം വിവാദമായിട്ടുണ്ട്. ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നാണ് ആരോഗ്യവകുപ്പധികൃതര്‍ പറയുന്നത്.

    ആരോഗ്യരംഗത്ത് ഏറെ മുന്നാക്കം നില്‍ക്കുന്ന ഇവിടെ ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ എളുപ്പമാണെന്നതാണ് കേരളത്തെ മരുന്ന് പരീക്ഷണത്തിനായി തിരഞ്ഞെടുക്കാനുള്ള കാരണം. ക്ഷയരോഗം, അര്‍ബുദം തുടങ്ങിയവയ്ക്കായി നേരത്തെ നടപ്പാക്കിയ ചില മരുന്നുകള്‍ ആദ്യം കേരളത്തിലായിരുന്നു പരീക്ഷിച്ചിരുന്നതെന്നും ആരോഗ്യവകുപ്പധികൃതര്‍ പറയുന്നു. പെന്റാവലന്റ് പ്രതിരോധമരുന്നിനുള്ള ചെലവ് പൂര്‍ണമായും വഹിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്.

    കേരളത്തിലും തമിഴ്‌നാട്ടിലുമായി പ്രതിവര്‍ഷം പതിനാറ് ലക്ഷം കുഞ്ഞുങ്ങള്‍ക്ക് കുത്തിവെയെ്പടുക്കുന്നുണ്ട്. അതേസമയം പ്രതിരോധ കുത്തിവെയ്പ് എടുക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് കുറയുന്നതായി കണ്ടുവരുന്നുമുണ്ട്. 93 ശതമാനത്തില്‍ നിന്നും ഇപ്പോള്‍ 77 ശതമാനമായാണ് ഇത് കുറഞ്ഞിട്ടുള്ളത്.

    ഡിഫ്തീരിയ അടക്കമുള്ള രോഗങ്ങളും മരണനിരക്കും കൂടുതലായ ഡല്‍ഹിയാണ് മരുന്ന് പരീക്ഷണത്തിന് കേരളത്തെക്കാള്‍ ഉചിതമെന്നാണ് ഒരു വിഭാഗം ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്.

    കഴിഞ്ഞവര്‍ഷം ഡിഫ്തീരിയ കാരണം രാജ്യത്ത് 177 കുഞ്ഞുങ്ങള്‍ മരിച്ചതില്‍ 163 ഉം ഡല്‍ഹിയിലായിരുന്നു. 2009 ല്‍ 122 കുഞ്ഞുങ്ങള്‍ മരിച്ചതില്‍ 90 ഉം ഡല്‍ഹിയിലായിരുന്നുവെന്നും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഹെല്‍ത്ത് ഇന്റലിജന്‍സി(സി.ബി.എച്ച്.ഐ.) ന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

    മെനിഞ്ചോകോക്കല്‍ മെനിഞ്ചൈറ്റിസ് കാരണം കഴിഞ്ഞവര്‍ഷം ഡല്‍ഹിയില്‍ 485 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കേരളത്തില്‍ ഒരു മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തമിഴ്‌നാട്ടില്‍ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. 2009-ല്‍ ഡല്‍ഹിയില്‍ 13 ആയിരുന്നു മരണനിരക്ക്. കേരളത്തില്‍ ഒന്നും തമിഴ്‌നാട്ടില്‍ രണ്ടും കുട്ടികള്‍ മാത്രമാണ് മരിച്ചത്.

    ന്യുമോണിയ കാരണം കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ 485 പേര്‍ മരിച്ചപ്പോള്‍ കേരളത്തില്‍ 47 ഉം തമിഴ്‌നാട്ടില്‍ 51 പേരുമാണ് മരിച്ചത്. 2009 ല്‍ 420 പേരാണ് ഡല്‍ഹിയില്‍ മരിച്ചത്. കേരളത്തില്‍ ഇത് 70 ഉം തമിഴ്‌നാട്ടില്‍ 24 ഉം ആയിരുന്നു.

    ReplyDelete
  3. പെന്റാവലന്റ് വാക്‌സിന്‍ 14 ന് നല്‍കിത്തുടങ്ങും
    Posted on: 07 Dec 2011


    തിരുവനന്തപുരം: വിവാദമായ പെന്റാവലന്റ് പ്രതിരോധ വാക്‌സിന്‍ ഈ മാസം 14 മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആസ്​പത്രികള്‍ വഴി കുട്ടികള്‍ക്ക് നല്‍കും. പദ്ധതി നടപ്പാക്കുക വഴി വര്‍ഷം ആറുലക്ഷം കുട്ടികള്‍ക്ക് ഈ വാക്‌സിന്റെ പ്രയോജനം ലഭിക്കുമെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍ പറഞ്ഞു. വാക്‌സിന്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയും യുനീസെഫും സംസ്ഥാന ആരോഗ്യ വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 150 ഓളം രാജ്യങ്ങളില്‍ ഈ വാക്‌സിന്‍ നല്‍കുന്നുണ്ടെന്നും ശിശുമരണനിരക്ക് ഗണ്യമായി കുറയ്ക്കാനാകുമെന്നും കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

    ലോകാരോഗ്യ സംഘടനയുടെയും കേന്ദ്രസര്‍ക്കാരിന്റെയും തീരുമാനപ്രകാരമാണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നത്. ഡിഫ്തീരിയ, പെര്‍ട്ടസിസ്, ടെറ്റനസ് എന്നിവയ്ക്കുള്ള ഡി.പി.ടി. കുത്തിവയ്പും ഹെപ്പറ്റൈറ്റിസ് ബി, ഹീമോഫിലസ് ഇന്‍ഫ്‌ളുവന്‍സ ബി (ഹിബ്) എന്നിവയ്ക്കുള്ള മരുന്നും ഒറ്റയടിക്ക് നല്‍കുന്നതാണ് പെന്റാവലന്റ് വാക്‌സിന്‍. ഇപ്പോള്‍ ഇതിന് വ്യത്യസ്ത വാക്‌സിനുകളാണ് സര്‍ക്കാര്‍ ആസ്​പത്രികളില്‍ നല്‍കുന്നത്.

    സര്‍ക്കാര്‍ മേഖലയില്‍ രാജ്യത്ത് ഉപയോഗിച്ചിട്ടില്ലാത്ത മരുന്നായ പെന്റാവലന്റ് തുടര്‍പഠനങ്ങള്‍ നടത്താതെ പ്രയോഗിക്കാനുള്ള നീക്കത്തിനെതിരെ ഒരുവിഭാഗം ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരും രംഗത്തുവന്നതാണ് വാക്‌സിന്‍ പദ്ധതി വിവാദമാകാന്‍ കാരണം. രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തിലാണ് കേരളത്തിലെയും തമിഴ്‌നാട്ടിലെയും സര്‍ക്കാര്‍ ആസ്​പത്രികള്‍ വഴി പെന്റാവലന്റ് നടപ്പിലാക്കുന്നത്.

    എന്നാല്‍ നേരത്തേതന്നെ സ്വകാര്യ ആസ്​പത്രികള്‍ വഴി പെന്റാവലന്റ് നല്‍കുന്നുണ്ടെന്നും പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നുമാണ് ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് അധികൃതരുടെ വിശദീകരണം. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ.ജമീല, ഡോ. സതീഷ് ഗുപ്ത, ഡോ. പി.എന്‍.എന്‍.പിഷാരടി, അഡീഷണല്‍ ഡയറക്ടര്‍ ഡോ. എ.എസ്.പ്രദീപ് കുമാര്‍, മധുമേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

    ReplyDelete
  4. പെന്റാവാലന്റ് കുത്തിവെയ്‌പ് കുഞ്ഞിന്റെ മരണം മുലപ്പാല്‍ കുരുങ്ങിയല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

    Posted on: 29 Jan 2012


    വിതുര: 'പെന്റാവാലന്റ്' കുത്തിവെയ്പ് എടുത്തതിനെത്തുടര്‍ന്ന് പിഞ്ചുകുഞ്ഞ് മരിച്ചത് മുലപ്പാല്‍ ശ്വാസകോശത്തില്‍ കുടുങ്ങിയല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വിതുര ചെറ്റച്ചല്‍ മരുതുംമൂട് ഷാരിയര്‍ മന്‍സിലില്‍ അമ്പത്തിയൊമ്പത് ദിവസം പ്രായമുള്ള ഷാജിലയുടെ മകള്‍ അന്‍സിയാണ് മരിച്ചത്. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാണ് മരണത്തിനിടയാക്കിയതെന്നാണ് ആരോഗ്യവകുപ്പ് നേരത്തെ വിശദീകരിച്ചിരുന്നത്. ഡിസംബര്‍ 15-നായിരുന്നു സംഭവം. വിതുരസാമൂഹികാരോഗ്യകേന്ദ്രത്തില്‍വെച്ച് കുഞ്ഞിന് തലേദിവസം നല്‍കിയ 'പെന്റാവാലന്റ്' കുത്തിവെയ്പാണ് മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. ഈ പരാതിക്ക് അടിസ്ഥാനമുണ്ടെന്ന തരത്തിലാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

    പോലീസ് സര്‍ജന്‍ ഡോ.കെ.ശശിയുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസം കുട്ടിയുടെ ബന്ധുക്കള്‍ക്ക് ലഭിച്ചു. 'ഹൈപ്പര്‍ സെന്‍സിറ്റിവിറ്റി റിയാക്ഷന്‍' ആണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഏതെങ്കിലും മരുന്നിനോടോ മറ്റോ ശരീരം അമിതമായി പ്രതികരിക്കുന്നതാണ് 'ഹൈപ്പര്‍ സെന്‍സിറ്റിവിറ്റി റിയാക്ഷന്‍'. ശ്വാസകോശ പരിശോധനയില്‍ മുലപ്പാലിന്റെ സാന്നിധ്യം കണ്ടെത്തിയതായി പരാമര്‍ശമില്ല. കുഞ്ഞിന്റെ വയറില്‍ മാത്രമേ പാലിന്റെ അംശമുള്ളു.

    ആറ്റിങ്ങല്‍ ആലംകോട്ടുള്ള ഭര്‍തൃഗൃഹത്തില്‍ കഴിയുന്ന കുഞ്ഞിന്റെ അമ്മ ഷാജില മരണത്തിന്റെ ആഘാതത്തില്‍നിന്ന് ഇനിയും മുക്തയായിട്ടില്ല.

    http://www.mathrubhumi.com/online/malayalam/news/story/1417684/2012-01-29/kerala

    ReplyDelete