Tuesday, November 15, 2011

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രതിമാസം അന്‍പതിനായിരം രൂപയില്‍ കൂടുതല്‍ ശമ്പളം, പത്തു ലക്ഷം രൂപ മാത്രം.... ഉടന്‍ ബന്ധപ്പെടുക.....


1 .ദേശീയ പതാകയുടെ മുകളിലെ നിറമേത് ?
എ) സാഫ്രോണ്‍     ബി) പച്ച    സി) വെള്ള    ഡി ) നീല 

2 . ദേശീയ ഗാനം ഏത് ?
എ) വന്ദേമാതരം    ബി ) ജനഗണ മന    സി )സാരെ ജഹാം സെ അച്ഛാ 

3 . പാര്‍ലമെന്റ് അംഗത്തിന്റെ കാലാവധി ?
എ) 5 വര്‍ഷം ബി) 4 വര്‍ഷം സി ) 6 വര്‍ഷം ഡി ) 3 വര്‍ഷം 

4 . ക്രിക്കറ്റുമായി ബന്ധമില്ലാത്തതാര് ?
എ) സച്ചി ടെണ്ടുല്‍ക്കര്‍ ബി)കപില്‍ ദേവ് സി) സാനിയ മിര്‍സ ഡി) സുനില്‍ ഗവാസ്കര്‍ 

5 . ഇന്ത്യയുടെ റിപ്ലബ്ലിക് ദിനമെന്ന്?
എ) ജനുവരി 26 ബി)ആഗസ്റ്റ് 15 സി ) ഒക്ടോബര്‍ 2 ഡി)നവംബര്‍ 14 

6 . ഇന്ത്യയുടെ ആദ്യ വൈസ് പ്രസിടന്റ്റ് ?
എ ) ഡോ. എസ്. രാധാകൃഷ്ണന്‍ ബി) ഡോ .സക്കീര്‍ ഹുസൈന്‍  സി ) ജവഹര്‍ലാല്‍ നെഹ്‌റു ഡി) മഹാത്മാ ഗാന്ധി 

7 . ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനം ?
എ) ഒക്ടോബര്‍ 2 ബി) ജനവരി 30 സി ) നവംബര്‍ 14 ഡി) ജനവരി 26 

8 . നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?
എ) സിട്രിക് ആസിഡ്   ബി) അസ്കോര്‍ബിക് ആസിഡ്   സി ) നൈട്രിക് ആസിഡ്   ഡി) സള്‍ഫ്യൂരിക് ആസിഡ് 

9 . മനുഷ്യ ശ രീരത്തില്‍ എത്ര എല്ലുകള്‍ ഉണ്ട് ?
എ) 300   ബി) 432   സി)206  ഡി) 306 

10 . മനുഷ്യ ഹൃദയത്തില്‍ എത്ര അറകള്‍ ഉണ്ട് ?
എ) 3  ബി) 4  സി ) 2  ഡി) 5 

11 . ഒരു മീറ്റര്‍ എത്ര അടിയാണ് ?
എ) 3.90  ബി) 3.28 സി ) 4.50  ഡി) 3.50 

12 . യൂ പി മുഖ്യമന്ത്രി ?
എ) ഉമ്മന്‍ചാണ്ടി ബി ) മായാവതി സി ) ലാലു പ്രസാദ് യാദവ്   ഡി) മമത ബാനര്‍ജി 

13 . പിങ്ക് സിറ്റി എന്ന് അറിയപ്പെടുന്ന നഗരം 
എ) ഡല്‍ഹി   ബി) ബംഗളുരു സി ) ജയ് പൂര്‍  ഡി) കൊല്‍ക്കത്ത 

14 . നുണ കണ്ടു പിടിക്കാനുള്ള യന്ത്രം 
എ) ലാക്ടോ മീറ്റര്‍ ബി) തെര്‍മോ മീറ്റര്‍ സി ) പോളിഗ്രാഫ്  ഡി) സീസ്മോഗ്രാഫ് 

15 . കൂട്ടത്തില്‍ ചേരാത്തത് തിരഞ്ഞെടുക്കുക 
എ) എലി -പൂച്ച   ബി) സിംഹം - മാന്‍   സി) കീരി - പാമ്പ്   ഡി) ആന -ഒട്ടകം 

16 . A B യുടെ അച്ഛനും C യുടെ ഭര്‍ത്താവും ആണ്, അപ്പോള്‍ B യും C യും തമ്മിലുള്ള ബന്ധം ?
എ) അച്ഛന്‍   ബി) അമ്മ   സി) മകന്‍   ഡി) മകള്‍ 

17 . ഹുക്ക് വേം എന്താണ് ?
എ) ബാക്ടീരിയ   ബി) വൈറസ്   സി ) വേം   ഡി) ഫങ്ങസ് 

18 . നിര്‍ജലീകരണം സംഭവിക്കുന്നത്‌ എന്തുകൊണ്ട് ?
എ) ബാക്ടീരിയ മൂലം   ബി) വൈറസ് മൂലം   സി ) ശരീരത്തിലെ ജലം നഷ്ടപ്പെടുന്നത്  മൂലം  ഡി) പോഷകാഹാര കുറവ് മൂലം 

 ---------------------------------------------------------------------------------------------
  
അഞ്ചാം ക്ലാസിലെ ടെസ്റ്റ്‌ പേപ്പറിന്റെ ചോദ്യങ്ങള്‍ ആണ് എന്ന് ധരിച്ചു കളയല്ലേ.. .........മേല്‍ കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ എല്ലാംESI കോര്‍പ്പറെഷന്‍  13 -11 -2011 ല്‍  നടത്തിയ വിവിധ പരീക്ഷകളില്‍ ചോദിച്ചവയാണ്. ആകെ (ഈ നിലവാരത്തില്‍ ഉള്ള) 100 ചോദ്യങ്ങള്‍, 2 മണിക്കൂര്‍ സമയം, നെഗറ്റീവ് മാര്‍ക്കില്ല
  
പരീക്ഷകള്‍ നടത്തിയത് സ്റ്റാഫ് നേഴ്സ് , മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍, ലാബ് ടെക്നീഷ്യന്‍, നേഴ്സിംഗ് ഓഡര്‍ലി, ലാബ് അസിസ്റ്റന്റ്റ് എന്നീ തസ്തികകളിലേക്ക്. എല്ലാ പോസ്റ്റിലേക്കും ഒരേ ചോദ്യങ്ങള്‍. നേഴ്സിന്റെ സാലറി 9300 -34800 ഗ്രേഡ് പേ 4800 , ബാക്കി പോസ്റ്റുകള്‍ക്ക്‌ സാലറി 5200 -20200 (ഗ്രേഡ് പേ 2400 മുതല്‍ 4800 വരെ ). കേന്ദ്ര ഗവന്മേന്റ്റ് ജോലി, 20 വര്‍ഷം സര്‍വീസ് ഉണ്ടെങ്കില്‍ മുഴുവന്‍ പെന്‍ഷന്‍ കിട്ടും.   
----------------------------------------------------------------------------------------------
 ഈ പരീക്ഷ എഴുതേണ്ടി വന്ന ഹതഭാഗ്യവാന്‍മാരുടെ കൂട്ടത്തില്‍ ഞാനുമുണ്ട്.  ചോദ്യ പേപ്പര്‍ ക്ലാസ് റൂമില്‍ എത്തിച്ചപ്പോള്‍ തന്നെ പൊട്ടിച്ച നിലയില്‍ ആയിരുന്നു. പ്രാസം ഉണ്ടാക്കാം എന്ന് കരുതി തുറന്നു നോക്കിയപ്പോള്‍ ആണ് ഇത്തരം ചോദ്യങ്ങള്‍. അപ്പോള്‍ തന്നെ ഇതിനു പിന്നിലെ കളികള്‍ മനസിലായി. അത് കൊണ്ട് കൂടുതല്‍ തെളിവുകള്‍ കിട്ടിയിട്ട് പ്രതികരിക്കാം എന്ന് വിചാരിച്ചു മിണ്ടാതെ എക്സാം എഴുതി. എല്ലാവരും പ്രതീക്ഷിക്കുന്നത് പോലെ തന്നെ 100 മാര്‍ക്കും ലഭിക്കും. മള്‍ട്ടിപ്പിള്‍ ആന്സേഴ്സ് ഉള്ള ചോദ്യങ്ങളില്‍ ചോദ്യ കര്‍ത്താവ് ഉദ്ദേശിക്കുന്ന 'ശരിയുത്തരം' എഴുതാന്‍ കഴിഞ്ഞില്ല എന്ന് വെച്ചാലും 95 മാര്‍ക്കില്‍ കൂടുതല്‍ കിട്ടും. ആകെ ഉള്ളത് 2 വേക്കന്‍സി. പക്ഷെ രസം ഇവിടെ അല്ല. പോസ്റ്റിനു വേണ്ട ലേലം തുടങ്ങി കഴിഞ്ഞു. 10 ലക്ഷം രൂപ കൊടുത്താല്‍ ജോലി തരാമെന്നു ഒരു ഏജന്റു ഉറപ്പിച്ചു പറയുന്നു. ആരാണ് ഈ പോസ്റ്റ്‌ നല്‍കുന്നതെന്നും, ആര്‍ക്കു പണം നല്‍കിയാല്‍ ഈ ജോലി കിട്ടും എന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ 3 വര്‍ഷമായി ESI ഹോസ്പിറ്റലില്‍ ഒരുമിച്ചു ജോലി ചെയ്യുന്ന വ്യക്തി എന്ന നിലക്ക് പറഞ്ഞു തന്നതാണ്. രാഷ്ട്രീയത്തിലെ ഉന്നതന്മാര്‍ വരെ ഉള്‍പ്പെടുന്ന ഈ ലോബിയാണ് ആര്‍ക്കു ജോലി കൊടുക്കണം എന്ന് തീരുമാനിക്കുന്നത്. വിശ്വസിക്കാന്‍ ആയി തെളിവുകള്‍ നിരത്തികൊണ്ട് പല പോസ്റ്റിംഗ് കഥകളും പറഞ്ഞു തന്നു. കയ്യില്‍ പണവും രാഷ്ട്രീയ സ്വാധീനവും ഉള്ളവന് ഒരു ജോലി കിട്ടാന്‍ കഴിവിന്റെ സഹായം ആവശ്യമില്ലെന്നു പിന്നെയും തെളിയുന്നു. ESI Act ഉം സോഷ്യല്‍ വര്‍ക്ക് പാഠങ്ങളും ഉറക്കമൊഴിച്ചു പഠിച്ചതെല്ലാം വെറുതെ .......
----------------------------------------------------------------------------------------------
ആരും തല്ലി കൊന്നില്ലെങ്കില്‍ ഞെട്ടിപ്പിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ തെളിവുകള്‍ സഹിതം വെളിപ്പെടുത്താം.


- മലയാളനാട് എന്റെ വാര്‍ത്തകള്‍ക്ക് വേണ്ടി 
സൂരജ് 


Friday, July 1, 2011

കൊലയാളി വാക്സിന്‍ ഇന്ത്യയിലേക്ക്‌ .....






      ശ്രീലങ്കപാക്കിസ്ഥാന്‍ഭൂട്ടാന്‍തുടങ്ങിയ രാജ്യങ്ങളിലെ അനവധി കുട്ടികളുടെ മരണത്തിനു കാരണമായ പെന്റാ വാലെന്റ് വാക്സിന്‍ ഇന്ത്യയില്‍ പ്രയോഗിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നീക്കം നടത്തുന്നു.ഈ വര്‍ഷം സെപ്തംബര്‍ ഒന്ന് മുതല്‍ കേരളത്തിലെയും തമിഴ് നാട്ടിലെയും കുട്ടികളിലാണ് ശരിയായ പഠനങ്ങള്‍ ഇല്ലാതെ മാരകമായ ഈ വാക്സിന്‍ പ്രയോഗിക്കാന്‍ പോകുന്നത്.ഈ ഫൈവ് ഇന്‍ വണ്‍ വാക്സിന്‍ കുട്ടികളില്‍ പ്രയോഗിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത് നാഷണല്‍ ടെക് നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂനൈസേഷന്‍ ആണ്.എന്നാല്‍ ഈ വാക്സിന്‍ ഫലപ്രദം അല്ലെന്നും മാരകമാണെന്നും ഇന്ത്യയിലെ പ്രമുഖ ആരോഗ്യ പ്രവര്‍ത്തകരും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദരും അഭിപ്രായപ്പെടുന്നു.ഇത് സംബന്ധിച്ച കേസ് കോടതിയില്‍ നില്‍ക്കുമ്പോഴാണ് തിരക്ക് പിടിച്ച് ഈ വാക്സിന്‍ രണ്ടു സംസ്ഥാനങ്ങളിലെ കുട്ടികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൊടുക്കുന്നത്.കേരളത്തിലെ മുഖ്യധാരാ വാര്‍ത്താ  മാധ്യമങ്ങള്‍ ഇത്  വരെ  ഈ  വാര്‍ത്തയോട്  പ്രതികരിച്ചിട്ടില്ല.ജൂണ്‍ ഒന്‍പതിന് ചെന്നൈയില്‍ നിന്നും പ്രസിദ്ദീകരിച്ച  ഹിന്ദു  പത്രത്തില്‍ ഇത് സംബന്ധിച്ച വാര്‍ത്ത‍ കൊടുത്തിട്ടുണ്ട്.മലയാള പത്രങ്ങളില്‍ മെട്രോ ദിനപത്രം മാത്രമാണ് ഈ വാര്‍ത്ത പ്രസിദ്ദീകരിച്ചത്.ഹിന്ദു പത്രത്തിന്റെ ലിങ്ക് ചുവടെ കൊടുക്കുന്നു.ഹിന്ദു പത്രത്തില്‍ വന്ന വാര്‍ത്തക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. 

      2010 ഓഗസ്റ്റ് 21 നു ലക്നൊവില്‍ 4 കുട്ടികള്‍ വാക്സിനേഷന്‍ മൂലം മരിച്ചിരുന്നു.ദേശീയ മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്ത  വാര്‍ത്തയെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ കുട്ടികള്‍ മരിച്ച കുടുംബത്തിനു 50000 രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.ഈ സംഭവത്തെ കുറിച്ച് അന്വോഷിക്കാന്‍ വിദഗ്ദ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘത്തെ സര്‍ക്കാര്‍ അയച്ചിരുന്നു.അന്ന് ആ വിദഗ്ദ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നത് ഡോ.പ്രൊ.ദേബാബര്‍ ബാനര്‍ജിഡോ.കെ ബി സക്സേനഡോ. ഗോപാല്‍ ദാബ്ടെഡോ ഋതു പ്രിയഡോ. ജേക്കബ് എം പുലിയേല്‍ എന്നിവരാണ്. ഇവരില്‍ ഡോ.കെ ബി സക്സേനഡോ. ജേക്കബ് എം പുലിയേല്‍ തുടങ്ങിയ പ്രമുഖരെല്ലാം തന്നെ പുതിയതായി കൊണ്ടുവരുന്ന പെന്റാ വാലെന്റ്റ് വാക്സിനെതിരെ ഡല്‍ഹി ഹൈ കോടതിയെ സമീപിച്ചവരാണ് എന്ന കാര്യം ശ്രദ്ദേയമാണ് ആയ സംഭവത്തില്‍ കുട്ടികള്‍ മരിച്ചത് പെന്റാ വാലെന്റ്റ് വാക്സിന്‍ പരീക്ഷിച്ചതിന്റെ  ഫലമായിട്ടാണ് എന്ന് ഒരു ആരോപണം ഉയര്‍ന്നിരുന്നു. ചില മാധ്യമങ്ങള്‍ അത്തരത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്യുകയും ചെയ്തിരുന്നു.കുട്ടികളുടെ മരണത്തിനു ഇടയാക്കിയ ആയംഭവത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയില്ല എന്ന് മാത്രമല്ല കുട്ടികള്‍ക്ക് കൊടുത്ത  വാക്സിന്‍ വ്യാജമാണോ അതോ ഉപയോഗിക്കുവാനുള്ള തീയതി കഴിഞ്ഞതാണോ അതുമല്ലെങ്കില്‍ വാക്സിനേഷന്‍ പ്രക്രിയയില്‍ വന്ന വീഴ്ചയാണോ എന്ന് അന്വോഷിക്കുമെന്ന് ആരോഗ്യമന്ത്രി ഗുലാം നബി ആസാദ് പത്രമാധ്യമാങ്ങളോട് പറഞ്ഞിരുന്നു. ഇത് വിരല്‍ ചൂണ്ടുന്നത് അങ്ങിനെയുള്ള ഗുരുതരമായ വീഴ്ച്ചകള്‍ സംഭവിക്കാന്‍ ഇടയുണ്ടെന്ന് തന്നെയാണ്.അത് സംബന്ധിച്ചു പത്രവാര്‍ത്തകളുടെ ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

എന്താണ്  പെന്റാ വാലെന്റ് ?
      
      പേര് സൂചിപ്പിക്കുന്നത് പോലെ അഞ്ച് അസുഖങ്ങളെ ചെറുക്കാനുള്ള അഞ്ചു വ്യത്യസ്ത വാക്സീനുകളുടെ സംയുക്ത രൂപമാണ്  പെന്റാ വാലെന്റ് വാക്സിന്‍. ഒരൊറ്റ ഇഞ്ചെക്ഷനില്‍ കൂടി അഞ്ചു അസുഖങ്ങളെ ചെറുക്കാം എന്നതാണ് ഇതിന്റെ മേന്മ. ഡിഫ്തീരിയപെര്‍ടുസ്സിസ്ടെറ്റനസ് (DPT), ഹെപറ്റൈറ്റിസ്  ബിഹീമോഫിലസ് ഇന്‍ഫ്ലുവന്‍സ ടൈപ്പ് ബി (HIB) എന്നിവയാണ് മേല്‍ പറഞ്ഞ അഞ്ച് രോഗങ്ങള്‍.ആറാഴ്ച്ചക്കും ഒരു വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മൂന്ന് ഡോസ് വാക്സിന്‍ നാലാഴ്ച്ചയുടെ ഇടവേളകളില്‍ ആണ് നല്‍കുന്നത്.ഈ ലിങ്കില്‍ പെന്റാ വാലെന്റ്റ് വാക്സിനെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ലഭ്യമാണ്.

എന്തുകൊണ്ട് ഇന്ത്യയില്‍ ?
     
      പെന്റാ വാലെന്റ് എന്ന ഈ വാക്സീന്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നതിനു നിരത്തുന്ന കാരണങ്ങളില്‍ പ്രധാനം ഇന്ത്യയില്‍ ഹെപ്പറ്റൈറ്റിസ് , ഹീമോഫിലസ് ഇന്‍ഫ്ലുവന്‍സ എന്നീ രോഗങ്ങള്‍ ഉണ്ട്‌ എന്നതാണ്. ഈ വാക്സിന്‍ പ്രയോഗിക്കുന്നത് വഴി ശിശു മരണ നിരക്ക് 5-7 ശതമാനമാക്കി കുറക്കാന്‍ കഴിയുമെന്നു കണക്കു കൂട്ടുന്നു. HIB രോഗാണു മൂലം ഉണ്ടാകുന്ന ബാക്ടീരിയല്‍ മേനിഞ്ചൈറ്റിസ് ബാധിച്ച ആളുകളില്‍ 20-30 ശതമാനം പേര്‍ മരണത്തിനു കീഴടങ്ങാറുണ്ട് എന്ന് കണക്കാക്കപെടുന്നു.ഇപ്പോള്‍ ഈ അസുഖങ്ങളെ ചെറുക്കുന്നത് പല വാകിനുകള്‍ ഉപയോഗിക്കുന്നത് വഴിയാണ്.ഡിഫ്തീരിയപെര്‍ടുസ്സിസ്ടെറ്റനസ് എന്നീ  അസുഖങ്ങളെ DPT വാക്സീന്‍ ഉപയോഗിച്ചും മറ്റസുഖങ്ങളായ ഹെപറ്റൈറ്റിസ്  ബിഹീമോഫിലസ് ഇന്‍ഫ്ലുവന്‍സ ടൈപ്പ് ബി എന്നിവയെ അതതു രോഗത്തിന്റെ വാക്സിനുകള്‍ ഉപയോഗിച്ചും ആണ് പ്രധിരോധിക്കുന്നത്. പെന്റാ വാലെന്‍ വാക്സിന്‍ ഉപയോഗിക്കുന്നതിന്റെ ഫലമായി ഇങ്ങനെ മൂന്ന് ഇഞ്ചെക്ഷനുകളായി നല്‍കുന്ന വാക്സിനേഷന്‍ ഒരൊറ്റ ഇഞ്ചെക്ഷന്‍ വഴി നല്‍കാം എന്നതാണ്. അതുവഴി വാക്സിനേഷന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വയലുകളുടെയും സൂചിസിറിഞ്ചുകളുടെയും എണ്ണത്തില്‍ വന്‍ കുറവുണ്ടാകും. ഇത് പ്ലാസ്റിക് മാലിന്യം കുറക്കാന്‍ സഹായിക്കും. അത് പോലെ തന്നെ ഒരൊറ്റ വാക്സിന്‍ ആയതുകൊണ്ട് പല വാക്സിനുകള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഗതാഗത ചിലവും വാകിനുകള്‍ സമാഹരിക്കുവാനുള്ള സ്ഥലവും വന്‍ തോതില്‍ ലാഭിക്കാന്‍ സാധിക്കും.എന്നാല്‍ ഇങ്ങനെ ഒരു വാക്സിന്‍ ഇന്ത്യ പോലുള്ള ഒരു വലിയ രാജ്യത്ത് ദശലക്ഷക്കണക്കിന്‌  കുട്ടികളില്‍ പ്രയോഗിക്കുമ്പോള്‍ വാക്സിനെഷനില്‍ ഇന്ത്യ കൈക്കൊള്ളുന്ന നയം കൂടി പരിഗണിക്കേണ്ടതുണ്ട്. 2010 ജൂലൈ 16 -31 ലെ ഡൌണ്‍ ടു എര്‍ത്ത് മാഗസിന്‍ പെന്റാ വാലെന്റ്റ് വാക്സിന്‍ ദേശീയ ഇമ്മ്യൂനൈസെഷന്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ശ്രമിക്കുന്നു എന്ന വാര്‍ത്ത പ്രസിദ്ദകരിച്ചിട്ടുണ്ട്. ഒപ്പം തന്നെ ലോകാരോഗ്യ സംഘടന പെന്റാ വാലെന്റ്റ് വാക്സിന്‍ മൂലം സംഭവിച്ച കുട്ടികളുടെ മരണത്തെ സംബന്ധിച്ച പഠനം ശരി യായി നടത്തിയില്ല എന്നതും വ്യക്തമാക്കുന്നതാണ് ഈ ഡൌണ്‍ ടു എര്‍ത്ത് ലേഖനം. പെന്റാവാലെന്റ്റ് വാക്സിന്‍ സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പ്രമുഖ മാധ്യമമായ തെഹല്‍ക്കയാണ് നമുക്ക് നല്‍കുന്നത്. വിശദ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

"ആരും ഒന്നും സൗജന്യമായി നല്‍കില്ല"

     ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളില്‍ ആണ്  പദ്ധതി ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്. പദ്ധതി നടപ്പിലാക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സംസ്ഥാനങ്ങള്‍ കേരളവും തമിഴ് നാടുമാണ്.സര്‍ക്കാര്‍ ചിലവില്‍ നടത്തുന്ന  പദ്ധതിയില്‍ കുട്ടികള്‍ക്ക് നല്‍കാനുള്ള വാക്സിനുകള്‍ നല്‍കുന്നത് ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്സീന്‍സ് ആന്‍ഡ് ഇമ്മ്യൂനൈസേഷന് (GAVI) ആണ്. വിവിധ വാക്സിന്‍ നിര്‍മാണ കമ്പനികളില്‍ നിന്ന് വക്സീനുകള്‍ സമാഹരിച്ചു UNICEF ആണ്  വാക്സിന്റെ വിതരണം ഉറപ്പ് വരുത്തുന്നത്. ഒരു പൊതു-സ്വകാര്യ സംരംഭം ആയി രണ്ടായിരത്തിലാണ് ഗവി ജനീവ ആസ്ഥാനമാക്കി സ്ഥാപിക്കപ്പെട്ടത്.ദരിദ്ര രാജ്യങ്ങളിലെ ആളുകള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ജീവന്‍ രക്ഷാ വാക്സിനുകള്‍ ലഭ്യമാക്കുക എന്നതാണ് വിവിധ യുണൈറ്റഡ് നേഷന്‍സ് ഏജന്‍സികള്‍വാക്സിന്‍ നിര്‍മാതാക്കള്‍വിവിധ സന്നദ്ധ സംഘനകള്‍ ചേര്‍ന്ന് രൂപീകരിച്ച GAVI യുടെ ലക്ഷ്യം. വാക്സീന്‍ നിര്‍മാണ കമ്പനികളില്‍ നിന്ന് ശേഖരിക്കുന്ന വാക്സിനുകള്‍ കുറഞ്ഞ വിലയ്ക്ക് ദരിദ്ര രാജ്യങ്ങളില്‍ എത്തിക്കുക എന്നതാണ് GAVI പ്രധാനമായും ചെയ്യുന്നത്. ഇതിനു പല സംഘടനകളില്‍ നിന്നും ധന സഹായം GAVI ക്ക് ലഭിക്കുന്നുണ്ട്. 

      ഇന്ത്യയില്‍ ഒരു വര്‍ഷം ഏകദേശം 27 ദശ ലക്ഷം കുട്ടികളാണ് ജനിക്കുന്നത്. ഒരു കുട്ടിക്ക് മൂന്ന് ഡോസ് പെന്റാ വാലെന്‍ന്റ് വാക്സിന്‍ ആണ് നല്‍കുന്നത്. അങ്ങിനെ നോക്കുകയാണെങ്കില്‍ 81 ദശലക്ഷം യൂനിറ്റ് വാക്സിന്‍ ആണ്  പദ്ധതി നടപ്പാക്കാന്‍ ഒരു വര്‍ഷം വേണ്ടി വരുന്നത് (ഓരോ വര്‍ഷവും കുട്ടികളുടെ എണ്ണം കൂടി വരുന്നതിനനുസരിച്ച് ഡോസുകളുടെ എന്നാവും കൂടും).ഒരു ഡോസ് പെന്റാ വാലെന്റ് വാക്സിന് 350-720 വിലയുണ്ട്. അങ്ങിനെ നോക്കുകയാണെങ്കില്‍ ചുരുങ്ങിയത് 2835 കോടി രൂപയാണ് ഓരോ വര്‍ഷവും  പദ്ധതിക്ക് വേണ്ടി വരിക. നിലവില്‍ ഒരു കുട്ടിക്ക് വാക്സിനേഷന്‍ നല്‍കുന്നതിനു 15 രൂപ മാത്രമാണ് ആകെ ചിലവ് വരുന്നത്. അങ്ങിനെ ഇരിക്കെയാണ് കോടിക്കണക്കിനു രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും വാക്സിനേഷന്റെ പേര് പറഞ്ഞു കൊള്ളയടിക്കപ്പെടുന്നത്. നിലവില്‍ ഇന്ത്യയിലെ 53 ശതമാനത്തോളം കുട്ടികള്‍ക്കാണ് വാക്സിനേഷന്‍ ലഭിക്കുന്നത്. ഇപ്പോഴുള്ള മുഴുവന്‍ കുട്ടികള്‍ക്ക് പോലും വാക്സിനേഷന്‍ കൊടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അധിക തുക ചിലവഴിച്ച് കുട്ടികളെ കൊലക്ക് കൊടുക്കുന്നത് ചില കുത്തക വാക്സിന്‍ നിര്‍മാതാക്കളെ സഹായിക്കാനാണ്.ഏഷ്യന്‍ രാജ്യങ്ങളെ ലക്ഷ്യമാക്കി നടത്തുന്ന വാക്സിന്‍ കച്ചവടത്തിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്നത് ഗ്ലാക്സോ സ്മിത്ത്ക്ലിന്‍ പോലുള്ള ബഹുരാഷ്ട്ര കുത്തകളാണ്. ആദ്യ ഘട്ടത്തില്‍ ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളില്‍  തികച്ചും സൗജന്യമായി കൊടുക്കുന്ന  വാക്സിന്‍ അടുത്ത ഘട്ടമാകുമ്പോള്‍ നാം വന്‍ വില കൊടുത്ത് വാങ്ങേണ്ടി വരും.ഇങ്ങനെ സൗജന്യമായി വാക്സിന്‍ നല്‍കുന്നത് തന്നെ കുട്ടികളില്‍  വാക്സിന്‍ പരീക്ഷിക്കാന്‍ ആണെന്ന്  രംഗത്തെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ഇതിനു മുന്‍പ് ഇത് പ്രയോഗിച്ച ശ്രീലങ്കപാക്കിസ്ഥാന്‍ഭൂട്ടാന്‍ എന്നീ രാജ്യങ്ങളില്‍  വാക്സിന്‍ കുട്ടികളുടെ മരണത്തിനു കാരണമായിട്ടുണ്ട് എന്ന് വ്യക്തമാണ്. എന്നാല്‍ അവിടെ നടന്ന മരണങ്ങളും  വാക്സിനും തമ്മില്‍ ബന്ധമില്ല എന്ന് സ്ഥാപിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.പക്ഷെ അവിടെ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന്  വാക്സിന്‍ പിന്‍വലിക്കാന്‍ സര്‍ക്കാരുകള്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ അന്താരാഷ്‌ട്ര സമ്മര്‍ദ്ധത്തെ തുടര്‍ന്ന്  വാക്സിന്‍ വീണ്ടും ഉപയോഗിക്കാന്‍ ശ്രീലങ്കയും പാക്കിസ്ഥാനും തയാറായെങ്കിലും ഭൂട്ടാന്‍ തങ്ങളുടെ നയത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ചെയ്തത്. അന്താരാഷ്‌ട്ര വിപണിയില്‍ ഡോസിന് 3.65 ഡോളര്‍ വിലയുള്ള പെന്റാ വാലെന്റ് വാക്സിന്‍ 0.23 ഡോളറിനാണ് ഭൂട്ടാന്‍ സര്‍ക്കാര്‍ GAVI യില്‍ നിന്നും വാങ്ങിയത്. എന്നാല്‍ ഇന്ത്യയില്‍ ഒരു പരീക്ഷണം നടത്താന്‍ വേണ്ടി വാക്സിന്‍ കമ്പനികള്‍  വാക്സിന്‍ സൗജന്യമായി തരുകയാണ്‌. ഇന്ത്യയിലെ കുട്ടികളിലെ പരീക്ഷണം നടത്താനുള്ള ഗിനി പന്നികളെ പോലെയാണ്  വാക്സിന്‍ കമ്പനികള്‍ കാണുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയവും മറ്റ് ഏജന്‍സികളും  നീക്കത്തിന് ഓശാന പാടുകയാണ്.സൗജന്യമായി നല്‍കുന്നു എന്നാല്‍ അത് ഒരു പരീക്ഷണം നടത്താനാണോ എന്ന് കൂടി സംശയിക്കേണ്ടതാണ്. എന്നാല്‍ നോട്ടുകെട്ടുകള്‍ വാരി എറിയുമ്പോള്‍ പലപ്പോഴും നാം ഇങ്ങനെയുള്ള നീക്കങ്ങളെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നു.  വാക്സിന്റെ പരീക്ഷണത്തെ കുറിച്ചും ഉപയോഗത്തെ കുറിച്ചും നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. ഒരു വ്യാജ ഭീതി ഉണ്ടാക്കി ഇന്ത്യയില്‍ വാക്സീന്‍ വ്യാപാരം നടത്താനുള്ള ഗ്ലാക്സോ സ്മിത്ത് ക്ലിന്‍ പോലുള്ള ബഹുരാഷ്ട്ര ഭീമന്മാര്‍ക്ക് കുട പിടിക്കുകയാണ് കേന്ദ്ര സര്‍ക്കാരും അനുബന്ധ ഏജന്‍സികളും. 

ശരിയായ പരീക്ഷണങ്ങള്‍ നടത്തിയിട്ടില്ല 
    ഒരു ബയോ മെഡിക്കല്‍ പരീക്ഷണം നടത്തുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ പെന്റാ വാലെന്റ് നിര്‍മ്മാതാക്കള്‍ നടത്തിയിട്ടുണ്ടോ എന്ന് ഒരു സര്‍ക്കാര്‍ ഏജന്‍സിയും അന്വോഷിച്ചിട്ടില്ല. ഉണ്ടെങ്കില്‍  കൊലയാളി വാക്സിന് ഇവിടെ അനുമതി കൊടുക്കില്ലായിരുന്നു. ഒരു മരുന്ന് മനുഷ്യനില്‍ പരീക്ഷിക്കണമെങ്കില്‍ പല പ്രോട്ടോകോളുകളും പാലിക്കേണ്ടതായിട്ടുണ്ട്. ഇതൊരു മരുന്നിന്റെയും ഫലവും ദൂഷ്യ ഫലവും മനസിലാക്കുന്നത് അത് ആദ്യം എലികളിലുംമുയലുകളിലുംപന്നികളിലുമൊക്കെ പരീക്ഷിച്ചാണ്. അതിനു ശേഷം ആണ് മനുഷ്യ വര്‍ഗത്തോട് അടുത്ത ജീവികളായ ചിമ്പാന്സികളിലും മറ്റും പരീക്ഷിക്കുന്നത്. എന്നിരുന്നാലും ഇവയില്‍ പരീക്ഷിച്ചു കഴിഞ്ഞാല്‍  മരുന്ന് മനുഷ്യ ശരീരത്തില്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന് കൃത്യമായി മനസിലാക്കാന്‍ പറ്റില്ല. അതിനു  മരുന്നു മനുഷ്യരില്‍ തന്നെ പരീക്ഷിക്കേണ്ടാതായിട്ടുണ്ട്. എന്നാല്‍ മനുഷ്യരില്‍ മരുന്ന് പരീക്ഷണം നടത്താന്‍ പല പ്രോട്ടോകോളുകളും പാലിക്കേണ്ടതുണ്ട്.ഒരു പുതിയ മരുന്ന് പരീക്ഷിക്കുന്നത് സ്വയം സന്നദ്ധനായി വരുന്ന ഒരു വ്യക്തി ആയിരിക്കണം.പണമോ മറ്റു പാരിതോഷികമോ പ്രതീക്ഷിച്ചാവരുത് ഒരു ഇങ്ങനെ വരേണ്ടത്. അത് പോലെ തന്നെ  സ്വയം സേവകനെ  മരുന്നിന്റെ ഗുണ/ദൂഷ്യ വശങ്ങളെകുറിച്ച്  വ്യക്തമായി ധരിപ്പിചിരിക്കണം.എന്നാല്‍ ഇവിടെ 'പരീക്ഷിക്കുന്ന പെന്റാ വാലെന്റ് എന്നാ വാക്സിന്‍ ഒരു വയസില്‍ താഴെ പ്രായമുള്ള കുട്ടികളില്‍ മാത്രം ഉപയോഗിക്കേണ്ട മരുന്നാണ്. അത് കൊണ്ട് തന്നെ ഒരു മുതിര്‍ന്ന വ്യക്തിയില്‍ പരീക്ഷിച്ച പെന്റാ വാലെന്റ് മരുന്ന് കുട്ടികളില്‍ എങ്ങിനെ പ്രവര്‍ത്തിക്കും എന്ന് കൃത്യമായി മനസിലാക്കാന്‍ പറ്റില്ല. സാധാരണഗതിയില്‍ പുതിയ മരുന്നുകള്‍ പരീക്ഷിക്കുന്നത് ജയില്‍ പുള്ളികളിലോപോലീസ് പട്ടാളം തുടങ്ങിയ സേനാ വിഭാഗത്തിലെ അംഗങ്ങളിലോ അല്ലെങ്കില്‍ അഭയാര്‍ഥികള്‍ഭിക്ഷക്കാര്‍തുടങ്ങിയവരിലോ ആണ്. ഇവിടെ പെന്റാ വാലെന്റ് എന്ന  വാക്സിന്‍ ഇന്ത്യയില്‍ പരീക്ഷിക്കുന്നത് കേരളത്തിലെയും തമിഴ് നാടിലെയും ഒരു വയസില്‍ താഴെ പ്രായമുള്ള കുട്ടികളിലാണ്. ഇത് ക്രൂരതയാണ് , കടുത്ത മനുഷ്യാവകാശ ലംഘനമാണ്.
ഭൂട്ടാനില്‍ നിന്നുള്ള പാഠം 

         ശ്രീലങ്ക പാക്കിസ്ഥാന്‍ ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിരവധി കുട്ടികളുടെ മരണത്തിനു കാരണമായ പെന്റാ വാലെന്റ് വാക്സിന്‍ ലോകാരോഗ്യ സംഘടന പോലുള്ള സംഘടനകളുടെ സമ്മര്‍ദ്ധത്തിനു വഴങ്ങി വീണ്ടും ഉപയോഗിക്കാന്‍ പല ദരിദ്ര രാജ്യങ്ങളും തീരുമാനിച്ചെങ്കിലും ഭൂട്ടാന്‍ ഇപ്പോഴും ഈ കൊലയാളി വാക്സിന്‍ വേണ്ട എന്ന് തീരുമാനിച്ചിരിക്കുകയാണ്. കുട്ടികളുടെ മരണം റിപ്പോര്‍ട ചെയ്തപ്പോള്‍ തന്നെ ആ വാര്‍ത്ത മൂടി വെക്കാന്‍ ഭൂട്ടാന്‍ സര്‍ക്കാരിന് വാക്സിന്‍ കമ്പനി നല്‍കിയത് അത്യന്താധുനീക സൌകര്യങ്ങളോട് കൂടിയ പന്ത്രണ്ട് ആമ്പുലന്‍സുകളാണ്,  ഉദ്യോഗസ്ഥന്മാര്‍ക്ക് കോടികള്‍ വേറെയും. അവിടെ ഈ വാക്സിന്‍ ചിലവാക്കാന്‍ വേണ്ടി ആരോഗ്യമന്ത്രിക്ക് കോടികള്‍ കൈക്കൂലി കൊടുത്തതും അവാര്‍ഡുകള്‍ നല്കിയതുമെല്ലാം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കുട്ടികളുടെ മരണം റിപ്പോര്‍ട്ട് ചെയ്തതോടു കൂടി ഭൂട്ടാന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ആദ്യമായി ചെയ്തത് ഈ കൊലയാളി വാക്സിന്‍ വേണ്ട എന്ന് വെക്കുകയായിരുന്നു.അതിനു ശേഷം ഈ വാക്സിന്‍ വിദഗ്ദ പരിശോധനക്കയച്ചു.പക്ഷെ നിര്‍ഭാഗ്യവശാല്‍ പരിശോധന ഫലം വെളിച്ചം കണ്ടിട്ടില്ല. 

ഇന്ത്യയും പെന്റാ വാലെന്റ് വാക്സിനും 

   ഇന്ത്യയില്‍ പെന്റാ വാലെന്റ് വാക്സിന്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. കൃത്യമായി നിര്‍വചിച്ചിട്ടില്ലാത്ത വാക്സിന്‍ നയമാണ് ഇന്ത്യക്കുള്ളത് . നിലവില്‍ ഒരു പുതിയ വാക്സിന്‍ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട പ്രമാണങ്ങളുടെ ആദ്യ രൂപരേഖ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. അത് പ്രകാരം ഒരു പുതിയ വാക്സിന്‍ രാജ്യത്തിന്റെ ദേശീയ വാക്സിന്‍ പദ്ധതിയുടെ ഭാഗമായി കൊണ്ട് വരണമെന്നുണ്ടെങ്കില്‍ അസുഖത്തിന്റെ തോത് വളരെ കൂടുതലായിരിക്കണം. അത് പോലെ തന്നെ വാക്സിന്‍ ഫലപ്രദമായിരിക്കണം. അത് പോലെതന്നെ സുരക്ഷിതവും ആയിരിക്കണം. പദ്ധതിയുടെ ആദ്യഘട്ടം പുറത്തു നിന്നുള്ള ധന സഹായത്തോടെ ആണെങ്കില്‍ പോലും വാക്സിന്‍ ന്യായമായ വിലയുള്ളതും രാജ്യത്തിന്റെ പൊതു ബജറ്റിനു താങ്ങാന്‍ ആവുന്നതും ആയിരിക്കണം. ഇതില്‍ ഒരു പ്രമാണം പോലും നിറവേറ്റാത്ത പെന്റാ വാലെന്റ് വാക്സിന്‍ വാക്സിന്‍ പദ്ധതിയുടെ ഭാഗമായി രണ്ടു സംസ്ഥാനങ്ങളില്‍ കുട്ടികള്‍ക്ക് കൊടുക്കുന്നു എന്ന് പറയുന്നത് തികച്ചും അന്യായമാണ്.ഈ പദ്ധതി ഇന്ത്യയിലെ കുട്ടികളുടെ നന്മക്കു വേണ്ടിയല്ലനേരെ മറിച്ച് ചില വാക്സിന്‍ കമ്പനികളുടെയും ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെയും സ്ഥാപിത താല്പര്യക്കാരുടെയും മാത്രം നന്മക്കാണ്.

        

         ലോകത്ത് പലയിടത്തും കുട്ടികളുടെ മരണത്തിനു കാരണമായ പെന്റാ വാലെന്റ് എന്ന ഈ വാക്സിന്‍ നമ്മുടെ കുട്ടികളില്‍ ഈ സെപ്തംബര്‍ ഒന്ന് മുതല്‍ പരീക്ഷിച്ചു തുടങ്ങും. നമ്മുടെ കുട്ടികളെ പരീക്ഷണത്തിനുള്ള ഗിനിപന്നികളാക്കി  അവരെ മരണത്തിനു വിട്ടു കൊടുക്കണോ ?